Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Vizhinjam Port

Thiruvananthapuram

വി​ഴി​ഞ്ഞം തുറമുഖം രണ്ടാംഘട്ട നിർമാണം : ഉ​ദ്ഘാ​ട​ന തീയ​തി​യിൽ തീരുമാനം വൈകുന്നു

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന തീ​യ​തി​ക്ക് ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മാ​യി​ല്ല. സു​ര​ക്ഷാ ഭി​ത്തി​യാ​യ പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​നു​ള്ള ക​രി​ങ്ക​ല്ല് നി​ക്ഷേ​പം ക​ട​ലി​ൽ ആ​രം​ഭി​ച്ചു. അ​ടു​ത്ത മാ​സം അ​ഞ്ചി​ന് ര​ണ്ടാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മി​ട്ടു​ള്ള ഉ​ദ്ഘാ​ട​നം ഉ​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തി​നെ​ക്കു​റി​ച്ചു​ള്ള യാ​തൊ​ര​റി​യി​പ്പും തു​റ​മു​ഖ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ​റി​വ്. സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ന്ന മു​റ​ക്ക് പു​ലി​മു​ട്ട് നി​ർ​മാ​ണം ല​ക്ഷ്യം വ​ച്ച് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ട​ൺ ക​ല്ല് ശേ​ഖ​രി​ച്ച അ​ധി​കൃ​ത​ർ മൂ​ന്ന് ബാ​ർ​ജു​ക​ളെ​യും സ​ജ്ജ​മാ​ക്കി​യി​ര​രു​ന്നു.

ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി ഒ​രു വ​ർ​ഷം ക​ഴി​യു​ന്ന​തി​നി​ട​യി​ൽ നൂ​റ് ക​ണ​ക്കി​ന് ച​ര​ക്ക് ക​പ്പ​ലു​ക​ൾ തു​റ​മു​ഖ​ത്ത് വ​ന്ന് പോ​യെ​ങ്കി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ട​യി​ൽ പ​ല പ്രാ​വ​ശ്യം വ​കു​പ്പ് മ​ന്ത്രി തു​റ​മു​ഖ​ത്ത് എ​ത്തി അ​വ ലോ​ക​ന​യോ​ഗം ന​ട​ത്തി മ​ട​ങ്ങി​യി​രു​ന്നു. ഉ​ദ്ഘാ​ട​നം അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് ര​ണ്ടും മൂ​ന്നും ഘ​ട്ട നി​ർ​മ്മാ​ണ പൂ​ർ​ത്തീ​ക​ര​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പു​ലി​മു​ട്ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

2015 ഡി​സം​ബ​റി​ൽ തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യാ​ണ് പ​ത്ത് വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന വേ​ള​യി​ലും ഒ​ന്നാം ഘ​ട്ട​ത്തി​ൽ തു​ട​രു​ന്ന​ത്. ഇ​നി​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​രു​പ​ത് മീ​റ്റ​ർ വ​രെ ആ​ഴ​മു​ള്ള ഉ​ൾ​ക്ക​ട​ൽ നി​ക​ത്തി പു​ലി​മു​ട്ട് നി​ർ​മ്മി​ക്കാ​ൻ അ​ൻ​പ​ത് ല​ക്ഷ​ത്തോ​ളം ട​ൺ ക​രി​ങ്ക​ല്ല് വേ​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​നും വ​ർ​ഷ​ങ്ങ​ൾ വേ​ണ്ടി​വ​രും.​

പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന​സു​ര​ക്ഷാ ക​വ​ച​മാ​യ ക​ട​ൽ ഭി​ത്തി​യും വാ​ർ​ഫും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്ന​തോ​ടെ പ്ര​തി​വ​ർ​ഷം 40 ല​ക്ഷം ക​ണ്ടെ​യ്ന​റു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന തു​റ​മു​ഖ​മാ​യി വി​ഴി​ഞ്ഞം മാ​റു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് സ​ർ​ക്കാ​ർ. അ​ടു​ത്ത​മാ​സം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മു​ണ്ടാ​കും. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​രു​ന്ന​തി​നാ​ൽ തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ത്ത​ണ​മെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​വ​സാ​നം​വ​രെ​യോ അ​ടു​ത്ത മാ​സം ആ​ദ്യം വ​രെ​യോ കാ​ത്തി​രി​ക്ക​ണം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്ഘാ​ട​നം നീ​ണ്ടു​പോ​യാ​ലും നി​ർ​മാ​ണ​ത്തെ ബാ​ധി​ക്കി​ല്ല​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Latest News

Up